കാണാതെയല്ല
നന്ദിഗ്രാമിനെ, ഭീകരരെ കൂട്ടുപിടിക്കുന്ന അവസരവാദ രാഷ്റ്റ്രീയത്തെ
എങ്കില്‍ും മറക്കാന്‍ വയ്യ.
നാടിനു വേണ്ടി അടിയും ഇടിയും കൊണ്ട് സമത്വസുന്ദരരാഷ്റ്റ്രം സ്വപ്നം കണ്ടു മരിച്ച ചില പ്രിയപ്പെട്ടവരെ.
വാര്‍ദ്ധക്യം തലച്ചോറിനെ കാര്‍ന്നു തിന്നു സ്വന്തം മക്കളും ഭാര്യയും സ്മൃതിപഥത്തില്‍ നിന്നും മറയുമ്പോഴും ഓര്‍മ്മകള്‍ക്കു ചുവപ്പു നിറമായിരുന്ന ഒരച്ഛനെ
പേടിയാണ് ,
1984-ഇല്‍ ദില്ലിയില്‍ സിഖ് വംശജരെ വേട്ടയാടിയവരെ.
2002-ഇല്‍ ഗുജറാത്തില്‍ ഇസ്ലാമുകളെ കൂട്ടക്കുരുതി ചെയ്തവരെ
ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ,
അവസാനഗണത്തില്‍ പെടുന്നവരെ തുരത്താന്‍-
പ്രതീക്ഷയോടെ, വാശിയോടെ...