Thursday, December 3, 2009

വിഷമകന്ന പേടി സ്വപ്നങ്ങൾ

ഡിസംബര്‍ നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം ഒരുപാട്‌ സംഭവിച്ചുകൂടായ്മകളുടെ മാസമായിത്തീര്‍ന്നിട്ടന്നിട്ടുണ്ടെന്ന് തോന്നുന്നു. ഏറെ നിഷ്ഠയോടെ, നിഷ്കര്‍ഷയോടെ ആഘോഷിച്ചുപോരുന്ന ഒരു ഡിസംബര്‍ സ്മരണയാണ്‌ 6-ാ‍ം തിയ്യതിയിലെ ബാബ്‌രിമസ്ജിദ്‌ പൊളിക്കല്‍. ഇന്‍ഡോ-പാക് വിഭജനത്തിനു ശേഷം ഒരു ജനതയെ ഒന്നാകെ വെട്ടിപ്പിളര്‍ന്ന തികച്ചും സംഘടിതവും ആസൂത്രിതവുമായ മസ്ജിദ്‌ പൊളിക്കലിന്റെ അനുസ്മരണാര്‍ത്ഥം വരുന്ന ഭയപ്പെടുത്തലുകളുടേയും ഭയപ്പാടുകളുടേയും ഉള്ളില്‍ നിന്നും ഇക്കഴിഞ്ഞ എട്ട് കൊല്ലമായി നമ്മള്‍ അടുത്ത അനുസ്മരണ ആഘോഷമായ സുനാമിയിലേയ്ക്ക്‌ തികച്ചും സ്വാഭാവികമായി അമ്പരപ്പേതുമില്ലാതെ വഴുതി വീഴാന്‍ പഠിച്ചിരിക്കുന്നു‍.

ദുരന്തങ്ങളും കലാപങ്ങളും മനസ്സിലും തലയിലും വിഷപ്പുക നിറയ്ക്കുമ്പോള്‍ നമ്മുടെ മുന്നി‍ലൂടെ നിശബദ്ധമായി ആരവങ്ങളേതുമില്ലാതെ ഒരു കൂട്ടം സ്ത്രീകള്‍ പൊടിപിടിച്ച ഒരു ബാനറും കയ്യിലേന്തി കടന്നുുപോകുന്നുണ്ട്‌. മാധ്യമ/ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരു മേധാപാട്കറോ, അരുന്ധതി റോയ്‌യോ, നന്ദിതാ ദാസോ അവരുടെ സമരത്തിനു താരശോഭ പകര്‍ന്നിട്ടില്ല. പക്ഷേ അവര്‍ യാത്ര തുടര്‍ു‍ന്നുകൊണ്ടേയിരിക്കുന്നു. ഭോപ്പാലിലെ രോഗാതുരമായ ബസ്തിയില്‍ നിന്നു‍ം അമേരിക്കന്‍ തെരുവുകളില്‍ തങ്ങളെയെത്തിച്ച - ലോകജനതയെ തങ്ങള്‍ക്കുവേണ്ടി തെരുവിലിറക്കിയ -ആ ആര്‍ജ്ജവം നീതി ലഭിക്കുതുവരെ ഈ പട പൊരുതാന്‍ തങ്ങളെ മുന്നോട്ട് കൊണ്ടുപോകും - റഷീദാ ബീയും ചമ്പാ ദേവി ശുക്ലയും തങ്ങളുടെ പതിഞ്ഞ, ഉറച്ച ശബ്ദത്തില്‍ പറയുന്നു . "രാസവ്യവസായത്തിലെ ഹിറോഷിമ" എന്നു കുപ്രസിദ്ധമായ ഭോപ്പാല്‍ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണിവര്‍. 52കാരിയായ റഷീദയും 55കാരിയായ ചമ്പാദേവിയും ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരാണ്‌. രോഗപീഡകളനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്‌. എന്നാ‍ല്‍ ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്‌ അസാധാരണക്കാര്‍ക്കു മാത്രം പറഞ്ഞ കാര്യങ്ങളാണ്‌. രാസഫാക്ടറികള്‍ ചിന്താലേശമെന്യേ പടച്ചുവിടുന്ന "ദുരന്ത"ങ്ങള്‍ക്കിരയാകുന്നവര്‍ക്ക്‌ നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണിവര്‍. അതിന്റെ ഫലമായി ചുറ്റുമുള്ള നിരക്ഷരരും ദരിദ്രരുമായ മറ്റു സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇവരുടെ യുദ്ധം ഇന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന , ഭാഗഭാക്കായി കൊണ്ടിരിക്കുന്ന ഒന്നാണ്‌.

1984-ലാണ്‌ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം ഭോപ്പാലില്‍ അരങ്ങേറിയത്‌. 1970-ല്‍ കീടനാശിനി നിര്‍മ്മാണത്തിനിടെയാണ്‌ യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡ്‌ ന്റെ ഫാക്ടറി ഭോപ്പാലില്‍ സ്ഥാപിതമായത്‌. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതുപോലെ ലാഭം കൊയ്തില്ലെന്ന് മാത്രമല്ല, ഒരു നഷ്ടകച്ചവടം കൂടിയാണ്‌ എന്നു അധികൃതര്‍ മനസ്സിലാക്കിയപ്പോള്‍ ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. ഉത്പ്പാദനമൊന്നു‍ം നടക്കുന്നില്ലെങ്കിലും മാരകമായ രാസവസ്തുക്കളുടെ വലിയ വലിയ ശേഖരങ്ങള്‍ ഏറ്റവും അലക്ഷ്യമായും, അശ്രദ്ധമായുമാണ്‌ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത്‌. ഇത്രയും അപകടകരമായ ചേരുവകള്‍ കൊണ്ട്‌ ഉത്പ്പാദനം നടത്ത ന്നു ഒരു സ്ഥാപനത്തില്‍ അവശ്യം കരുതേണ്ടിയിരുന്ന സുരക്ഷാ നടപടികളൊന്നും തന്നെ അവിടെ ഉണ്ടായിരുന്നി‍ല്ല. 1984 ഡിസംബര്‍ 2ന്‌ രാത്രി ഇരുണ്ടു വെളുക്കുന്നതിനിടയിലെപ്പോഴോ ഫാക്ടറിയിലെ ഏറ്റവും വലിയ ടാങ്കുകളിലൊന്നില്‍ നി്‌ന്നും മാരകമായ മീഥൈല്‍ ഐസോസയനേറ്റ്‌ (MIC) അടക്കമുള്ള വിഷവാതകങ്ങള്‍ ചോരാന്‍ തുടങ്ങിയിരുന്നു. ഏതോ തൊഴിലാളി അശ്രദ്ധമായി ഉപയോഗിച്ച ഒരു പൈപ്പില്‍ നിന്നും അല്പാല്പമായി വന്ന ലീക്ക് ഒരു നാടിന്റെ മരണപത്രം തന്നെ ആകുമെന്ന് ആരും കരുതിയിരിക്കില്ല. ഈ വെള്ളവുമായി പ്രതിപ്രവര്‍ത്തനം നടത്തിയ മീഥെയില്‍ ഐസോ സയനേറ്റ് ഉത്പാദിപ്പിച്ചത് കൂടുതല്‍ മാരകമായ വിഷവാതകങ്ങളെയായിരുന്നുഏതാണ്ട്‌ 27 ടണ്ണില്‍ കൂടുതല്‍ വാതകം ചോര്‍ന്നു കഴിഞ്ഞപ്പോഴേയ്ക്കും ഭോപ്പാല്‍ ഒരു ഗ്യാസ്‌ ചേംബറായി മാറുകയായിരുുന്നു ആദ്യ ദിവസങ്ങളില്‍ മരണത്തിനിരയായവര്‍ ഏതാണ്ട്‌ 8000. പിന്നീ‍ടുള്ള കണക്കുകള്‍ നോക്കിയാല്‍ ചുരുങ്ങിയത്‌ 20,000 പേരെങ്കിലും മരിച്ചു കാണണം. അവശേഷിക്കുന്നവരില്‍ വാതകചോര്‍ച്ച സാരമായി ബാധിച്ചവര്‍ 150,000. ഇതില്‍ ചുരുങ്ങിയത്‌ 50,000 പേരെങ്കിലും ഉപജീവനാര്‍ത്ഥം ഒരു ചെറിയ ജോലി പോലും ചെയ്യാനാകാത്തവരാണ്‌. അ്ന്നു വാതകചോര്‍ച്ചക്കിരയായവരുടെ ദുരിതങ്ങളോടെ ഭോപ്പാലിന്റെ ദുഃഖകഥ കഴിഞ്ഞുവെന്നു്‌ കരുതിയെങ്കില്‍ അത്‌ തെറ്റ്‌.അടുത്ത തലമുറകളിലേയ്ക്കും ഇതിന്റെ ഫലങ്ങള്‍ വ്യാപിക്കുുന്നുവെ്ന്നു‌ അവര്‍ തന്നെ ഒരു ഞെട്ടലോടെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്‌. പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അംഗവൈകല്യം ഇവിടെ സാധാരണമായിരിക്കുന്നു. കയ്യും കാലും കണ്ണും മൂക്കും ചുണ്ടുമില്ലാതെ പിറക്കുകയും വളരും മുമ്പേ മരിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കരിഞ്ഞുപോകുന്ന ഭ്രൂണങ്ങള്‍, ഒരു കുഞ്ഞിനുപോലും ജന്മം കൊടുക്കാനാവാത്ത, രോഗാതുരമായ ഗര്‍ഭപാത്രങ്ങള്‍ - ഡിസംബര്‍ 3-ന്‌ പുലര്‍ച്ചെ മരണത്തിലേയ്ക്കു ഉറക്കമുണര്‍ന്ന ഭോപ്പാലിന്റെ പകലുകള്‍ പോലും അവസാനിക്കാത്ത ഒരു പേടിസ്വപ്നത്തുടര്‍ച്ചയായിക്കഴിഞ്ഞു. "ആ രാത്രി" ഭോപ്പാല്‍ ഓര്‍ക്കുന്നതിങ്ങനെ -പറയത്തക്ക പ്രത്യേകതകളൊന്നു‍ം തന്നെ ഇല്ലാതിരുന്ന ഒരു രാത്രി. കാറ്റിലലിഞ്ഞു വന്ന അപകടം ആദ്യം ഉണര്‍ത്തിയത്‌ കുട്ടികളെയാണ്‌. പാതിരായ്ക്ക്‌ കഠിനമായി ചുമച്ചുകൊണ്ടാണ്‌ അവര്‍ ഉണര്‍ന്നത്‌ - കരയാന്‍ തുടങ്ങിയത്‌ - മരണം വരുന്നു‍ എ്‌ന്നു‍ വിളിച്ചുപറയാന്‍ തുടങ്ങിയത്‌. ആദ്യം കുട്ടികള്‍ക്കും പിെന്ന വലിയവര്‍ക്കും ശ്വാസം മുട്ടലോടെയായിരുന്നു‍ ‍ തുടക്കം. ആര്‍ക്കുമൊന്നു‍ം മനസ്സിലായില്ല. ജനവാതില്‍ തുറന്നപ്പോള്‍ പുകയുടെ ഒരു മേഘം അകത്തേയ്ക്കു വന്നു‍ . ശ്വാസകോശങ്ങള്‍ക്കു തീ പിടിച്ചതുപോലെ. കണ്ണിനാരോ മുളകരച്ചു തേച്ചതുപോലെ.വാതില്‍ തുറന്നപ്പോള്‍ കണ്ടു, ബസ്തിയിലെ എല്ലാവരും വീടുവി‍ട്ട പുറത്തേയ്ക്കിറങ്ങി ഓടുകയാണ്‌. എന്തില്‍ നി്‌ന്നു‍ം, എങ്ങോ'ാ‍ണ്‌ ഓടുന്നതെ്‌ ആര്‍ക്കും അറിയുമായിരുന്നി‍ല്ല. ആരോ വിളിച്ചു പറയുന്നതുകേട്ടു, ചുവന്ന മുളകിന്റെ ഒരു ഗോഡൗണിനു തീപിടിച്ചിരിക്കുന്നു‍. ഓടിക്കോ എന്നു്‌. അപ്പോളനുഭവിച്ചിരുന്ന എരിച്ചിലിനും പുകച്ചിലിനും കാരണമായി ചുവന്ന മുളകിനേക്കാള്‍ വീര്യമേറിയ മേറ്റ്ന്തെങ്കിലും ഉണ്ടായിരിക്കാമെന്നവര്‍ക്കറിയില്ലായിരുന്നു‍. കണ്ട വഴിക്കൊക്കെ ഓടി. ഓടുന്നുി‍ടത്തെല്ലാം ശവശരീരങ്ങള്‍- അധികവും കുഞ്ഞുങ്ങളുടെ, പിന്നെപ്പിന്നെ വലിയവരുടെ. കൂടെയുള്ളവരില്‍ ചിലര്‍ രക്തം ഛര്‍ദ്ദിച്ച്‌ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ജീവനോടെ അവശേഷിച്ചവര്‍ ചുറ്റുമുള്ള ശവപ്പറമ്പിലേയ്ക്ക്‌. കണ്ണു തുറന്നത്‌ മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ്‌.അന്നത്തെ മരണപ്പാച്ചിലിനിടയ്ക്ക്‌ നഷ്ടപ്പെ'ട്ടുപോയ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നുു‍ പിന്നീ‍ട്‌. ആയിരക്കണക്കിന്‌ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതില്‍ ഓരോന്ന‍യി പരിശോധിച്ച്‌ അതില്‍ സ്വന്തക്കാരെ തിരിച്ചറിയുന്നത്‌ ദുഃഖം കൊണ്ട്‌ ഏറ്റം മരവിച്ച മനസ്സുകള്‍ക്കു മാത്രം സാധിക്കുന്ന കാര്യം. യൂണിയന്‍ കാര്‍ബൈഡ്‌ റഷീദാബീയ്ക്ക്‌ നഷ്ടമാക്കിയത്‌ ഭര്‍ത്താവടക്കം ആറുപേരെയാണ്‌. ചമ്പാദേവിക്കു വൈധവ്യത്തിനു പുറമെ സ്വന്തം പേരക്കുട്ടിയുടെ മരണം പോലും കാണേണ്ട ദുര്‍വ്വിധിയുമുണ്ടായി. ശ്വാസകോശ സംബന്ധമായ രോഗത്തിനടിമയായ മകന്‍ സഹികെട്ട‌ ആത്മഹത്യ ചെയ്തു.

സംഭവം നടന്നതിനു ശേഷം ഏതാണ്ട്‌ രണ്ട്‌ കൊല്ലമായപ്പോഴേയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക്‌ തൊഴില്‍ പരിശീലന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഒട്ടുമിക്ക ഭോപ്പാലി വനിതകളുടേയും പ്രധാന ജോലിയായ ബീഡി തെറുപ്പായിരുു‍ അതുവരെ റഷീദാബീയും ചെയ്തിരുന്നത്‌. ചമ്പാദേവിയാകട്ടെ ഒറ്റയ്ക്കും തെറ്റയ്ക്കും കിട്ടിയിരുന്ന തയ്യല്‍പ്പണികളും. വാതകചോര്‍ച്ച മൂലം കിടപ്പിലായ ഭര്‍ത്താവിന്‌ ജോലി ചെയ്യാന്‍ സാധ്യമല്ലാതായതുകൊണ്ടു മാത്രമാണ്‌ സര്‍ക്കാര്‍ വാഗ്ദാനമായ തൊഴില്‍മാര്‍ഗ്ഗം സ്വീകരിക്കാന്‍ റഷീദാബീ നിര്‍ബന്ധിതയായത്‌. വിധി ഈ രണ്ടുപേരേയും എത്തിച്ചത്‌ ഓഫീസ്‌ സ്റ്റേഷനറികള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ഒരു പ്രസ്സിലായിരുന്നു.50 ഹിന്ദു സ്ത്രീകളും 50 മുസ്ലീം സ്ത്രീകളും അടങ്ങിയ ഇവരുടെ യൂണിറ്റിന്‌ മൂന്നുമാസത്തെ പരിശീലനം നല്‍കി പുറത്തുവിട്ടു. എങ്ങുമെങ്ങുമെത്താത്ത പരിശീലനം മാത്രം. തൊഴിലില്ല. തൊഴിലവസരങ്ങളുമില്ല. അധികാരികളോടു ചോദിച്ചാല്‍ മര്യാദയ്ക്കൊരു മറുപടിയുമില്ല. അവസാനം ഒരാള്‍ പറഞ്ഞു, മുഖ്യമന്ത്രിയെ കണ്ടാല്‍ എല്ലാം ശരിയാകുമെ്ന്ന് "മുഖ്യമന്ത്രി? അതെന്ത്‌?" എ്ന്ന് അമ്പരന്ന പാവം സ്ത്രീകളോട്‌ അയാള്‍ പറഞ്ഞു, അവരുടെ സംസ്ഥാനത്തിന്റെ കാര്യങ്ങളൊക്കെ നോക്കി സംരക്ഷിക്കുന്ന ആളാണ്‌ മുഖ്യമന്ത്രി എന്നു‍ം ഒരുപാടു ദൂരെ വലിയ ഒരു ബംഗ്ലാവിലാണ്‌ അദ്ദേഹം താമസിക്കുന്നത്‌ എന്നു‍ം.ചോദ്യങ്ങള്‍ക്കിടയിലെപ്പോഴോ ഈ 100 സ്ത്രീകളുടെ വക്താക്കളായി, പ്രതിനിധികളായി റഷീദാബീയും ചമ്പാദേവി ശുക്ലയും മുന്‍നിരയിലെത്തിക്കഴിഞ്ഞിരുന്നു‍. ഇത്രയും ആളുകള്‍ക്ക്‌ ബസ്സുകൂലി കൊടുക്കാന്‍ പണം തികയാത്തതു കാരണം ഒരുപാടു ദൂരം നടന്നാണ്‌ മുഖ്യമന്ത്രിയെ കാണാന്‍ പോയതും പെറ്റീഷന്‍ കൊടുത്തതും. മന്ത്രി ഇവരെ സ്വീകരിച്ചത്‌ ഏറ്റവും അനുതാപത്തോടെയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മദ്ധ്യപ്രദേശ്‌ ഗവമെന്റിന്റെ രാജ്യ ഉദ്യോഗ്‌ നിഗം ത്തില്‍ 'പീസ്‌-വര്‍ക്ക്‌' വ്യവസ്ഥയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍ അതിന്റെ പിന്നിലെ കൗശലം മനസ്സിലാക്കാതെ കിട്ടിയ "ഭാഗ്യ"ത്തില്‍ സന്തോഷിച്ച്‌ ഇവര്‍ തിരിച്ചു ചെന്നത്‌ കൊടിയ നിരാശയിലേയ്ക്കായിരുന്നു‍.ഒരു മാസം മുഴുവന്‍ ജോലി കാത്തുകിടന്ന ഇവര്‍ക്ക്‌ കിട്ടിയത്‌ ആകെ രണ്ടുദിവസത്തെ ജോലി. വാഗ്ദാനങ്ങള്‍ക്കു പുറകിലെ വഞ്ചന തിരിച്ചറിഞ്ഞ സ്ത്രീകള്‍ ഉന്നത ഉദ്യോഗസ്ഥന്മാരെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. അങ്ങനെ 10-12 രൂപ ദിവസക്കൂലി നിരക്കില്‍ മാസത്തിലുടനീളം ഉണ്ടാക്കാവുന്ന ജോലി ഇവര്‍ക്കു ലഭിച്ചു.പതുക്കെപ്പതുക്കെ അവര്‍പോലുമറിയാതെ അവരുടെ ഉള്ളില്‍ എതോ ചാരത്തില്‍ പുതഞ്ഞുകിടന്ന ഒരു തീക്കനല്‍ ജ്വലിക്കാന്‍ തുടങ്ങുകയായിരുന്നു‍. അതൃപ്തി വിദ്വേഷമായി വളരുമ്പോള്‍ ഇതിനു രണ്ടിനും ശബ്ദം കൊടുക്കാന്‍ തങ്ങളുടെ കൂട്ടായ്മയ്ക്ക്‌ കഴിയുമെന്ന അറിവ്‌ ഇവരെ ശക്തരാക്കി. അപ്പോഴാണ്‌ തങ്ങളുടേതായ ഒരു യൂണിയന്‍ എന്ന ആശയം ഇവരുടെ മനസ്സിലേയ്ക്കു വന്നത്‌. മറ്റു യൂണിയനുകള്‍ അവരുടെ കൂടെ ചേരാന്‍ ക്ഷണിച്ചു. പക്ഷെ ആരുടേയും സഹായം വേണ്ട എന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ ഉറപ്പായിരുന്നു‍. 100 സ്ത്രീകളുടേതായ ഒരു കൂട്ടായ്മ അപ്പോഴേയ്ക്കും ശക്തമായ ആത്മബന്ധത്തോടെ രൂപപ്പെട്ടിരുന്നു‍ - "ഗ്യാസ്‌ പീഡിത്‌ മഹിളാ സ്റ്റേഷനറി കര്‍മചാരി സംഘ്‌".രണ്ടു രണ്ടര കൊല്ലം ഇങ്ങിനെ തുടര്‍ന്നു‍ പോകുന്നതിനിടയ്ക്കാണ്‌ ഫാക്ടറിസ്‌ ആക്റ്റിനെ കുറിച്ചും, മിനിമം വേജസ്‌ ആക്റ്റിനെ കുറിച്ചുമൊക്കെ ഇവര്‍ അറിയുന്നത്‌. തങ്ങള്‍ക്ക്‌ നാമമാത്രമായ കൂലി നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഭീമമായ ലാഭം കൊയ്യുന്നു‍ എന്ന മനസ്സിലാക്കിയ ഇവര്‍ പ്രസ്തുത നിയമങ്ങള്‍ ഇവിടെ നടപ്പാക്കണമെ്ന്ന ആവശ്യപ്പെട്ടുകൊണ്ട്‌ മന്ത്രിസഭാ മന്ദിരമായ വല്ലഭ്‌ ഭവനില്‍ ധര്‍ണ്ണ തുടങ്ങി.അതേസമയം അടുത്തുവരുന്ന ഇലക്ഷനു വേണ്ടി ഖരാസിയ എന്ന ഗ്രാമത്തില്‍ മുഖ്യമന്ത്രി ഇലക്ഷന്‍ പ്രചരണത്തിന്‌ എത്തിയ വിവരം ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെത്തെ‍ന്ന പകുതി സ്ത്രീകള്‍ ഖരാസിയില്‍ പോകുവാനും മന്ത്രിയ്ക്കെതിരെ പ്രചാരണം നടത്താനും ഈ മിടുക്കികള്‍ തീരുമാനിച്ചു. ഫലം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു‍. ഫാക്ടറീസ്‌ ആക്റ്റ്‌ നിലവില്‍ വരുത്തുവാനും ഇവരുടെ പ്രതിമാസ വരുമാനം കൂട്ടുവാനും മന്ത്രിയുടെ ഉത്തരവിന്‌ ഒട്ടും തന്നെ‍ താമസമുണ്ടായില്ല.വല്ലഭ്‌ ഭവനിലെ ധര്‍ണ്ണയുടെ വിജയം നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നു‍മായിരുന്നി‍ല്ല. എങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കി. ശമ്പളം കൂടി എങ്കിലും ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍ക്കു കിട്ടുന്നതിന്റെ വളരെ ഒരു ചെറിയ ഭാഗം മാത്രമെ ഇവര്‍ക്കു കൊടുത്തിരുന്നു‍ള്ളൂ. ചുറ്റുമാണെങ്കില്‍ രോഗികളുടെ എണ്ണം പെരുകിപ്പെരുകി വരുന്നു‍. ഈ കഷ്ടപ്പാടുകളില്‍ നിന്നും എങ്ങിനെ മോചനം എന്ന്‌ ആലോചിക്കുമ്പോഴാണ്‌ ഒരു വെളിപാടുപോലെ റഷീദാബീ പറഞ്ഞത്‌ - "നമുക്ക്‌ ഡെല്‍ഹിക്കു പോകാം". അവിടെ ചെന്നു പറഞ്ഞാല്‍ ആരെങ്കിലുമൊക്കെ തങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കും; പോകുന്നത്‌ നടന്നിട്ടാ‍യാല്‍ നാലുപേര്‍ തങ്ങളെ കാണുകയും കഷ്ടപ്പാടുകളെക്കുറിച്ച്‌ പുറംലോകം അറിയുകയും ചെയ്യും. ഇതായിരുന്നു‍ പ്രതീക്ഷ.എന്താണ്‌ ഡെല്‍ഹി? എവിടെയാണ്‌ ഡെല്‍ഹി? എത്ര ദൂരം പോകണം? ഏതാണ്‌ വഴി? അവിടെ ആരെങ്കിലും സഹായത്തിനുണ്ടോ? ഒന്നു‍മറിയില്ല. എങ്ങിനെയങ്കിലും ഡെല്‍ഹിയിലേയ്ക്കെത്തണം എന്നു മാത്രം അറിയാം.ഒരു നീണ്ടയാത്രയ്ക്കു പുറപ്പെടുമ്പോള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒരുക്കങ്ങളൊന്നു‍ം തന്നെഉണ്ടായിരുന്നി‍ല്ലെങ്കിലും ബുദ്ധിപൂര്‍വ്വം ഈ സഹോദരിമാര്‍ ഒരു കാര്യം ചെയ്തു.

1989 ജൂ 1-നു തങ്ങള്‍ ഇത്തരമൊരു യാത്രയ്ക്കൊരുങ്ങുന്നു‍ എന്നു‍ം സഘത്തിലെ ഒരു സ്ത്രീയ്ക്കെങ്കിലും എന്തെങ്കിലും അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവരെ ഇത്തരം ഒരു ഗതികെട്ട സാഹസത്തിനു പ്രേരിപ്പിച്ച മുഖ്യമന്ത്രിയ്ക്കായിരിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചു. പരിഭ്രാന്തനായ മുഖ്യമന്ത്രി ഇവരെ തങ്ങളുടെ സാഹസിക ഉദ്യമത്തില്‍ നിന്നു‍ം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകായയിരുന്നു‍. യാത്ര പോകുന്നതില്‍ നിന്നു‍ം പിന്തിരിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ‍ ആകെയുള്ള പോംവഴി യാത്ര കഴിഞ്ഞെത്തുന്നതുവരെ ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണല്ലോ. അങ്ങിനെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമരക്കാരെ അനുഗമിക്കാന്‍ ഒരു വൈദ്യസഹായസംഘം, ഒരു ടാങ്കര്‍ലോറി നിറയെ വെള്ളം, പിന്നെ‍ ഇവരുടെ സംരക്ഷണത്തിനായി ഇവര്‍ കടന്നുപോകുന്ന ഓരോ ജില്ലകളിലും പൊലീസ്‌ സംഘം എന്നി‍വ റെഡിയായി.അങ്ങിനെ 75 സ്ത്രീകള്‍, അവരുടെ 30 കു'ി‍കള്‍, കൂടെ 12 പുരുഷന്മാരും - എല്ലാവരും വിഷവാതകത്തിന്റെ ആക്രമണത്തിനിരയായവര്‍ - ഇവരുടെ പദയാത്രയെക്കുറിച്ച്‌ കേട്ടവര്‍ കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു - പക്ഷേ സംഘാംഗങ്ങള്‍ കുലുങ്ങിയില്ല. - "ഗാന്ധിജിക്ക്‌ ആ പ്രായത്തില്‍ അത്ര ദൂരം നടക്കാമെങ്കില്‍ ഞങ്ങള്‍ക്കും ഇതാകാം. 5 മാസം ഗര്‍ഭിണിയായിരുന്ന യശോദയുടെ ഗര്‍ഭമലസിപ്പോയി. പലരും ഇടയ്ക്കിടെ ആശുപത്രിക്കിടക്കയിലായി. എന്നാ‍ല്‍ അവിടെ നിന്നു‍ം എഴുന്നേറ്റ്വ് അവര്‍ വീണ്ടും യാത്ര തുടരും.
ഈ പദയാത്രയിൽ ഇവരോടൊപ്പം നടന്ന റേഡിയോ മിർച്ചിയുടെ RJ രച്‌ന ഡിഗ്‌റ ഈ യാത്രയുടെ തത്സമയ സം‌പ്രേഷണം നടത്തിയപ്പോൾ ഫലത്തിൽ ഇവരെ ഭോപ്പാൽ മുതൽ ഡൽഹിവരെ അനുഗമിച്ചവരുടെ കൂട്ടത്തിൽ ആയിരക്കണക്കിനു ശ്രോതാക്കളും ഉണ്ടായിരുന്നു.
33 ദിവസങ്ങളോളം, നാലു സംസ്ഥാനങ്ങളിലെ 12 ജില്ലകളിലൂടെയായി ഡെല്‍ഹിയിലെത്തുമ്പോള്‍ സ്വതവേ രോഗബാധിതരയാ ഇവര്‍ കൂടുതല്‍ പരിക്ഷീണിതരായിരുന്നു‍. തലസ്ഥാന നഗരിയിലെത്തിയപ്പോളാകട്ടെ നഗരവും അവിടത്തെ കളികള്‍ പഠിച്ച കൗശലശാലികളായ രാഷ്ട്രീയക്കാരും ഈ പാവങ്ങളെ വീണ്ടും തോല്‍പ്പിക്കുകയാണ്‌ ഉണ്ടായത്‌. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി പിറ്റേദിവസം പാരീസിലേയ്ക്കു പോകുന്നതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഇവരെ കാണാന്‍ സാധിക്കില്ലെന്നും അതിനാല്‍ തിരിച്ചു ഭോപ്പാലിലേയ്ക്കു പോകുന്നതാണ്‌ ബുദ്ധി എന്നു‍ം ബാക്കി എല്ലാം താന്‍ ശരിയാക്കിക്കോളാമെന്നുംപറഞ്ഞ്‌ ഈ പാവങ്ങളെ വെറുംകയ്യോടെ തിരിച്ചയച്ചത്‌ തെ‍ന്ന എം.പി.യായിരുന്ന സുരേഷ്‌ പച്ചൗരി ആയിരുന്നു‍. ആരും ഒന്നു‍ം ശരിയാക്കിയില്ല എന്നതു പിന്നത്തെ കഥ.
സര്‍ക്കാരില്‍ പ്രതീക്ഷ നശിച്ച ഇവര്‍ കോടതിയെ ശരണം പ്രാപിച്ചത്‌ പിന്നീ‍ടാണ്‌. സര്‍ക്കാരിനെതിരായി ഇന്‍ഡസ്ട്രിയല്‍ ട്രെബ്യൂണലില്‍ ഇവര്‍ ഏഴുവര്‍ഷം കേസ്സ്‌ നടത്തി. വിധി വന്നപ്പോള്‍ പറയുന്നു‍ ഇവര്‍ കേസ്‌ നടത്തിയ കോടതി മാറിപ്പോയെന്ന്‌. അതുപ്രകാരം അടുത്ത മൂന്നു‍വര്‍ഷം കേസ്‌ ഹൈക്കോടതിയില്‍, പിന്നീ‍ട്‌ മുന്നു‍കൊല്ലം ലേബര്‍ കോടതിയില്‍. 2002 ഡിസംബറിലാണ്‌ ഇവരെ റെഗുലര്‍ ജോലിക്കാരായി നിയമിക്കാനും് നാലു കൊല്ലത്തെ കുടിശ്ശികയടക്കം ശമ്പളം ഇവര്‍ക്കു നല്‍കാനുമുള്ള വിധി വന്നത്‌. അതിന്മേല്‍ സര്‍ക്കാര്‍ കൊടുത്ത അപ്പീലിന്മേല്‍ വീണ്ടും ലേബര്‍ കോടതിയില്‍ നിന്നു‍ം ഇവര്‍ക്കനുകൂലമായ വിധി. അവിടെ നിന്നു‍ം സര്‍ക്കാര്‍ അപ്പീലുമായി നേരെ ഹൈക്കോടതിയിലേയ്ക്ക്‌.
ഭോപ്പാലികള്‍ ഇന്ന്‌ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം കുടിയ്ക്കാന്‍ ശുദ്ധജലമില്ല എന്നതാണ്‌. ഫാക്ടറിയില്‍ അകത്തും പുറത്തും അലക്ഷ്യമായി ഇ'ി‍രിക്കുന്ന രാസമാലിന്യങ്ങല്‍ ഇവരുടെ ശുദ്ധജലസ്രോതസ്സുകളെ മുഴുവന്‍ വിഷമയമാക്കിയപ്പോള്‍ രോഗം പിടികൂടുന്നത്‌ ഒരു പുതിയ തലമുറയെയാണ്‌. ദുരന്തം സംഭവിച്ചതിനു ശേഷം ഭോപ്പാലില്‍ വു താമസമാക്കിയവര്‍ പോലും ഇതിനിരയാവുന്നു‍. എന്തിനധികം മുലപ്പാലില്‍ പോലും ലെഡ്‌, മെര്‍ക്കുറി മുതലായ അപകടകാരികളായ രാസവസ്തുക്കളുടെ സാന്നി‍ദ്ധ്യമുണ്ടെ്‌ ന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. സ്ത്രീകളുടെ മാസമുറയെ ഈ വിഷജലം സാരമായി ബാധിച്ചിരിക്കുന്നു‍. പ്രായമെത്തും മുമ്പേ വാര്‍ദ്ധക്യം ബാധിക്കുന്ന ഇവര്‍ക്ക്‌ യൗവനത്തില്‍ത്തന്നെ‍ ആര്‍ത്തവ വിരാമവും സംഭവിക്കുന്നു‍. ഇവരുടെ ഇടയില്‍തന്നെ‍ യുവാക്കള്‍ വധുവനെ കണ്ടെത്തുന്നതും ദൂരെ ഗ്രാമങ്ങളില്‍ നിന്നു‍ം.നീണ്ട നാളത്തെ യുദ്ധത്തിനു ശേഷം ഇവര്‍ക്ക്‌ ശുദ്ധജലമെത്തിക്കാന്‍ 2005ല്‍ സുപ്രീംകോടതി ഉത്തരവി'ു‍ എങ്കിലും ഉത്തരവിനെ പ്രാവര്‍ത്തികമാക്കിക്കൊണ്ട്‌ മനുഷ്യത്വത്തിന്റെ ലാഞ്ചന കാണിക്കാന്‍ സര്‍ക്കാര്‍ നാളിതുവരേയും തയ്യാറായി‍ല്ല. വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാന - കേന്ദ്ര മന്ത്രിസഭകളാണ്‌ പരസ്പരം ചെളി വാരി എറിയുതെങ്കില്‍ ഫാക്ടറി ശുചീകരണത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പരസ്പരം കയ്യൊഴിയുത്‌ സംസ്ഥാന സര്‍ക്കാരും ഫാക്ടറിയുടെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സും തമ്മിലാണ്‌. 2001ലാണ്‌ ഡൗ കെമിക്കല്‍സ്‌ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ വാങ്ങുന്നത്‌. അമേരിക്കന്‍ നിയമമനുസരിച്ച്‌ യൂണിയന്‍ കാര്‍ബൈഡിന്റെ ആസ്തികളുടെ ഉടമയാകുതിനോടൊപ്പം അവരുടെ ബാധ്യതകള്‍ക്കും ഉത്തരവാദിത്വം ഡൗ ഏറ്റെടുക്കേണ്ടതാണ്‌. എന്നാ‍ല്‍ ഭോപ്പാല്‍ പീഡിതരുടെ കാര്യത്തില്‍ ഡൗ മനസ്സാക്ഷിലേശമെന്യേ കൈ കഴുകുകയാണ്‌ ചെയ്തത്‌. 1989ലെ സുപ്രീംകോടതി വിധി പ്രകാരം ദുരിതാശ്വാസമായി നല്‍കേണ്ട തുക യൂണിയന്‍ കാര്‍ബൈഡ്‌ നല്‍കിക്കഴിഞ്ഞു എന്നാ‍ണ്‌ ഡൗവിന്റെ അവകാശം. 1989ലെ വിധിപ്രകാരം 470 ദശലക്ഷം ഡോളറായിരുന്ന‍ യൂണിയന്‍ കാര്‍ബൈഡ്‌ നഷ്ടപരിഹാരമായി നല്‍കിയത്‌. മുകളിലുള്ളവരുടെ കയ്യിട്ടുവാരലെല്ലാം കഴിഞ്ഞ്‌ ഭോപ്പാല്‍ വാസികളുടെ കയ്യില്‍ കിട്ടിയതാകെ‍' ഇവരുടെ കഷ്ടപ്പാടുവെച്ചു തട്ടി‍ച്ചു നോക്കുമ്പോള്‍ തുലോ തുച്ഛമായ ഒരു തുകയും. ഭോപ്പാലില്‍ അപകടം സംഭവിച്ചത്‌ യു.സി.സി. തങ്ങള്‍ വാങ്ങുതിനു മുമ്പായതുകൊണ്ട്‌ തങ്ങള്‍ക്കിതില്‍ ധാര്‍മികമായ ബാധ്യത ഒു‍മില്ലെ്‌ ഡൗ ശഠിക്കുമ്പോള്‍ത്തെ‍ അമേരിക്കയില്‍ യു.സി.സിയുടെ ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ ആസ്ബസ്റ്റോസ്‌ സമ്പര്‍ക്കം മൂലം തങ്ങള്‍ക്കുണ്ടായ ബുദ്ധിമു'ു‍കള്‍ക്ക്‌ ആവശ്യപ്പെട്ട ഭീമമായ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ഡൗ തയ്യാറായി. അമേരിക്കയില്‍ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുന്ന ഡൗ ഇന്ത്യയില്‍ ഭയമേതുമില്ലാതെ ഭോപ്പാലിനു മുഖം തിരിച്ചു നില്‍ക്കുന്നതിന്‌ ഉത്തരവാദികള്‍ ആരൊക്കെയാണ്‍ ഊഹിക്കാവുതേയുള്ളൂ.ഡൗ ഏറ്റവും ഹൃദയശൂന്യത കാണിക്കുത്‌ ഇവിടത്തെ രോഗികളോടാണ്‌. അപകടം നടന്ന ദിവസം ഫാക്ടറിയില്‍ നിന്നു‍ം ചോര്‍ന്ന വാതകങ്ങള്‍ ഏതെല്ലാമാണെോ, അവയുടെ ദുഷ്ഫലങ്ങള്‍ എന്തെല്ലാമാണെോ, വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകുന്നി‍ല്ല. പ്രസ്തുത വിവരങ്ങള്‍ ചികിത്സയ്ക്കു വളരെ നിര്‍ണ്ണായകമാണുതാനും. ദുരന്തത്തിനു ശേഷം ഇതിനെ കുറിച്ച്‌ നടത്തിവരുന്ന പഠനങ്ങളെല്ലാം തന്ന‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. 2005ല്‍ 46 ബില്ല്യ ഡോളര്‍ ലാഭക്കോളത്തില്‍ ചേര്‍ത്ത ഡൗ ഇന്ത്യന്‍ നിയമങ്ങള്‍ക്ക്‌ അതീതനാകുമ്പോള്‍ റഷീദയുടേയും ചമ്പാദേവിയുടേയും നേതൃത്വത്തില്‍ ഇവര്‍ക്കെതിരെയുള്ള പടനീക്കം സുശക്തമാകുകയാണ്‌.2002ല്‍ ഡെല്‍ഹിയില്‍ നടത്തിയ 19 ദിവസത്തെ നിരാഹാര സമരത്തിനോടൊപ്പം തന്നെ ഭോപ്പാലിലെ യു.സി.സി. ഫാക്ടറിക്കു മുി‍ലും കുറേപ്പേര്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയുണ്ടായി. ലോകമെമ്പാടുനിു‍മായി 1,5000-ലധികം ആളുകള്‍ പങ്കെടുത്ത ഈ സത്യാഗ്രഹം ഒരു പൊതുതാല്‍പ്പര്യത്തിനായുള്ള ലോകത്തിലെ ആദ്യ ആഗോളതല സത്യാഗ്രഹമായിരുന്നു‍.

2002ല്‍ തയൊണ്‌ ഭോപ്പാലി സ്ത്രീകളുടെ അവരുടെ ഏറ്റവും ശ്രദ്ധേയമായ "ത്സാഡൂ മാരോ ഡൗ കേ" എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്."ത്സാഡൂ" എാ‍ന്നല്‍ "ചൂല്‍" എന്നാ‍ണര്‍ത്ഥം. ഒരേ സമയം ശുചീകരണത്തിന്റേയും ചെറുത്തു നില്‍പ്പിന്റേയും പ്രതീകമാണ്‌ ഇന്ത്യന്‍ സ്ത്രീകള്‍ക്ക്‌ ചൂല്‌. ഇവര്‍ മുംബൈയിലെ ഡൗവിന്റെ ഓഫീസു മുതല്‍ അമേരിക്കയിലെ ആസ്ഥാനത്തുവരെ ചെ്ന്ന് ഡൗ പ്രതിനിധികള്‍ക്ക്‌ ചൂല്‌ പ്രതീകാത്മകമായി നല്‍കുകയുണ്ടായി. 2003ല്‍ ഫാക്ടറിയിലെ മാലിന്യങ്ങലുടെ ഓരോ പങ്ക്‌ മുംബൈയിലേയും നെതര്‍ലാന്റിലേയും ഡൗ ഉദ്യോഗസ്ഥര്‍ക്ക്‌ "സ്നേഹസമ്മാന"മായി നല്‍കിക്കൊണ്ട്‌ റഷീദ തങ്ങലുടെ സമരത്തെ ഒരു പടികൂടി മുോ'ട്ടു കൊണ്ടുപോയി. ഇതേ തുടര്‍ാ‍ണ്‌ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ തങ്ങളുടെ സുഹൃത്ത്‌ സത്യനാഥ്‌ സാരംഗിയോടൊത്ത്‌ 12 ദിവസത്തെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച റഷീദാബിയുടെ പ്രക്ഷോഭങ്ങള്‍ക്ക്‌ ശക്തിപകരാന്‍ യു.കെ., ചൈന, സ്പെയിന്‍, തായ്‌ലന്റ്‌, കാനഡ എന്നി‍വിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആയിരങ്ങളാണ്‌ അണിനിരന്നത്‌.

പ്രകൃതിയെ നിര്‍ദ്ദയം കൊന്നു‍കൊണ്ട്‌ ലാഭക്കച്ചവടം നടത്തുന്ന വ്യവസായ ഭീമന്മാര്‍ക്കെതിരെ പോരാട്ട ം നടത്തുതിനുള്ള അംഗീകാരമായി ഗ്രീന്‍ നൊബല്‍ എന്നറിയപ്പെടു 'ഗോള്‍ഡ്മെന്‍ എന്‍വെയര്‍മെന്റ്‌ പ്രൈസ്‌- 2004ല്‍ റഷീദാബീയേയും ചമ്പാദേവിയേയും തേടിയെത്തി. സമ്മാനമായി കിട്ടിയ വലിയ തുക തങ്ങലുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുതിനു പകരം രോഗികളുടെ ചികിത്സയും, ഇവിടത്തുകാര്‍ അനുഭവിക്കു രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായും മാറ്റിവെച്ചതോടൊപ്പം ഇവര്‍ 'ചിങ്കാരി' എന്ന ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും ഈ ട്രസ്റ്റ്‌ മുഖേനെ ഇന്ത്യയില്‍ ഇത്തരം പോരാ'ങ്ങള്‍ നടത്തു മറ്റു സ്ത്രീകള്‍ക്കായി ഒരു അവാര്‍ഡ്‌ പ്രഖ്യാപിക്കുകയുമാണ്‌ ചെയ്തത്‌. ആദ്യത്തെ ചിങ്കാരി അവാര്‍ഡ്‌ ദിവസമാണ്‌ അനൗണ്‍സ്‌ ചെയ്തപ്പോള്‍ അതിന്റെ ജേതാവായ മുക്ത ജോഡിയയ്ക്ക്‌ സന്തോഷത്തോടൊപ്പം ആവേശവുമേറെ. ഒറീസ്സയിലെ കാശിപ്പൂരില്‍ ഹിന്ദാല്‍കോയുടെ പോക്സൈറ്റ്‌ മൈനിംഗിന്റെ ഇരകളാകുന്ന, കമ്പനിക്കെതിരെ യുദ്ധം ചെയ്യുന്ന ആദിവാസികളുടെ പ്രതിനിധിയാണ്‌ മുക്ത ജോഡിയ.
കൊല്ലങ്ങള്‍ക്ക് ശേഷവും ഫാക്റ്റററിയുടെ പരിസരം ഒരു യുദ്ധക്കളം പോലെ തകര്‍ന്ന അവ്ശിഷ്ടങ്ങളുമായി ആരാലും ശ്രദ്ധിക്കപ്പെടാതെ,ആരുമറിയാതെ അന്ന് വായുവിലേയ്ക്കയച്ച വിഷത്തെ ഇന്നും രഹസ്യമായി മണ്ണിലേയ്ക്കും ജലത്തിലേയ്ക്കും അയച്ചു കൊണ്ടേ ഇരിക്കുകയാണ്‌.കുട്ടികളും നാല്‍ക്കാലികളുമീ വിഷക്കോട്ടയില്‍ യധേഷ്ടം കയറിയിറങ്ങിക്കൊണ്ടേ ഇരിക്കുന്നു. അവരെ തടയാനോ അവിടെ നിന്നും വമിക്കുന്ന വിഷം തടയാനോ ആരും അവിടെയില്ല.

ദുരിതങ്ങള്‍ക്കുശേഷം പിച്ചയായി കട്ടിയ ദുരിതാശ്വാസവും വാങ്ങി ശിഷ്ടകാലവും മുറുമുറുത്തും ഏങ്ങിവലിഞ്ഞും കഴിയാന്‍ വിധിക്കപ്പെട്ട അനേകരില്‍ പെട്ടപോയേനെ ഭോപ്പാലികളും. സ്വയം രോഗപീഡിതരായിട്ടു ം കുടുംബങ്ങളെ നഷ്ടപ്പെ'ി‍ട്ടു ം വൈയക്തിക ദുഃഖങ്ങളില്‍ ആണ്ടുപോകാതെ സര്‍ക്കാരും കമ്പനിയും എറിഞ്ഞുതരുന്ന ആശ്വാസമല്ല ഇവിടെ വേണ്ടത്ം ഭോപ്പാല്‍ ചരിത്രത്തിലെ തിരുത്തപ്പെടാത്ത ഒരു ദുഷിച്ചതാളായി കിടക്കുന്ന കാലത്തോളം ഇത്തരം സംബവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും ഇത്‌ മനക്കണ്ണില്‍ കൊണ്ടറിഞ്ഞ രണ്ടുജോഡി തളര്‍ന്ന, എങ്കിലും പതറാത്ത പെണ്‍‌മനസ്സുകള്‍ ഒരു ദേശത്തിനെ എഴുേ‍ല്‍പ്പിച്ചു ന്യായം ചോദിച്ചുകൊണ്ട്‌ നടത്തുത്‌ അങ്ങിനെയാണ്‌. ഭോപ്പാലിലെ വൃത്തിക്കെട്ട കോളനിയിലെ ഇടുങ്ങിയ തെരുവിനപ്പുറമുള്ള ലോകം കണ്ടി'ട്ടി‍ല്ലാത്ത റഷീദാബിയും ചമ്പാദേവി ശുക്ലയും യൂണി കാര്‍ബൈഡിനെതിരേയുള്ള തങ്ങളുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിമുതല്‍ പ്രധാനമന്ത്രിവരെയുള്ളവരെ കാണ്ടത്‌ നമ്മള്‍ പ്രതീക്ഷിച്ചിരുതാകാം. എന്നാ‍ല്‍ ലോകത്തിലാദ്യമായി ഇത്തരത്തിലുള്ള ഒരു അവകാശ സമരം ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തിലെ ഒരു കൊച്ചുഗലിയില്‍ നന്നിു‍തുടങ്ങി അമേരിക്കന്‍ തെരുവുകളെ നിറച്ചുകൊണ്ട്‌ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട്‌ നിറഞ്ഞ്‌ പുകയുമ്പോള്‍ നമുക്കു പറഞ്ഞഭിമാനിക്കാം. നമ്മുടെ മുന്നി‍ലൂടെ പൊടിപിടിച്ച ബാനറുമായി നമ്മുടെ ശ്രദ്ധക്കു പാത്രമാകാതെ കടന്നുപോയ ആ പെണ്‍‌ജാഥയുടെ മുമ്പിലുണ്ടായിരുന്നത് രണ്ടമ്മമാരാണ്‌ അമേരിക്കന്‍ വ്യവസായ ഭീമനായ ഡൗ കമ്പനിയെ മൂക്കു‍കുത്തിക്കുന്നതെന്ന് സ്വന്തം കഷ്ടതകള്‍ക്കുത്തരവാദിയായ ഒരു സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരത്തിനൊരുങ്ങിയതെന്ന്.

(ഈ ലേഖനം ബ്ലോഗിൽ പോസ്റ്റ് ചെയ്യാനായി യൂണികോഡിൽ മാറ്റാനായി സഹായിച്ച ബ്ലോഗിലെ സുഹൃത്തുക്കൾക്ക് നന്ദിയോടെ.)

Monday, November 2, 2009

ഇങ്ങനെ ഒരുവൾ, ഇപ്പോഴും..


ഇറോം ഷര്‍മിള ചാനുവിന്റേ ആരും കണ്ടിട്ടും കാണാത്ത നിരാഹാരസമരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടത് രണ്ടായിരത്തി ഏഴില്‍.
സത്യാഗ്രഹം തുടങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും ശര്‍മ്മിള ഇപ്പോഴും ന്യായം കാത്തിരിക്കുകയാണ്‌- ഭക്ഷണം കഴിക്കാതെ, എണ്ണ തേച്ചു കോതിയൊതുക്കാതെ കാറ്റത്ത് പാറിപ്പറക്കുന്ന മുടിയോടെ, കലങ്ങിയ കണ്ണുകളോടെ, കുലുങ്ങാത്ത വീര്യത്തോടെ. മണിപ്പൂരിലാകട്ടെ AFSPA തന്റെ പ്രകടനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഷര്‍മ്മിള്‍ലയുടെ ശരീരം തളരുമ്പോള്‍ ശക്തമാക്കപ്പെടുന്ന ഒന്നുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ വീര്യം.
പെണ്ണുടലുകള്‍ക്ക് കാവല്‍ പെണ്മനസ്സുകള്‍ തന്നെ എന്നേറ്റു പറയുന്ന അവര്‍ ഇന്ന് സംഘടിതരാണ്‌. മെയിര പെയ്ബിസ്, നാഗാ മദേര്‍സ് അസ്സോസിയേഷന്‍, കുകി വിമെന്‍സ് അസ്സോസിയേഷന്‍, ബോഡോ വിമെന്‍സ് ജസ്റ്റിസ് ഫോറം, ആസാം മഹിള സചേതന്‍ മഞ്ച് തുടങ്ങിയവ സ്വയരക്ഷക്കായി അവര്‍ ഒരുക്കുന്ന കൂട്ടായ്മകളാണ്‌.
ഇതില്‍ നിന്നും കൂടുതല്‍ പേര്‍ ബലാല്‍സംഗം ചെയ്യപ്പെടാം, എൻ‌കൌണ്ടർ കില്ലിംഗില്‍ നിശ്ചലരാക്കപ്പെടാം. പക്ഷെ ഇവരെ ഇനിയും നിശ്ശബ്ദരാക്കാന്‍ അധികാരചിഹ്നങ്ങള്‍ക്കാവില്ല.

ഇന്റര്‍നെറ്റില്‍ സര്‍ക്യുലേറ്റ് ചെയ്യപ്പെടുന്ന പല ഫോർ‌വേഡുകളില്‍ ഒന്നായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നമ്മെ ഞെട്ടിച്ചത് ഇമ്ഫാലിലെ തിരക്കുള്ള ഒരു പൊതുസ്ഥലത്ത് പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ ചോങ്ഖാം സന്‍ജിത് എന്ന ചെറുപ്പക്കാരനെ മണിപ്പൂരിന്റെ റാപ്പിഡ് ആക്ഷന്‍ പോലിസ് സംഘം പച്ചയ്ക്ക് വെടി വെച്ചിടുന്ന "എങ്കൗണ്ടര്‍ കില്ലിംഗിന്റെ" രംഗങ്ങളാണ്‌.

ലോക ജനത ഒരു സിനിമാരംഗം പോലെ കണ്ടു തള്ളിയോ ഈ ദൃശ്യങ്ങളെ?
ഭരണകൂടം അടിച്ചേല്പ്പിക്കുന്ന AFSPA തങ്ങളുടെ മണ്ണില്‍ നിന്നും പിന്വലിക്കണമെന്ന ആവശ്യങ്ങള്‍ ഉയരവേ ആഭ്യന്തര മന്ത്രി പി ചിദംബരം ഈ ആവശ്യം പുനഃപരിശൊധിക്കാമെന്ന് ഏറ്റിരിക്കുകയാണ്‌. എന്നു വെച്ചാലെന്താണ്‌?

ഷര്‍മ്മിളയുടെ ദേഹത്ത് ഇനി ദ്രവിക്കാന്‍ ബാക്കിയുള്‍ല എല്ലുകളുടെ എണ്ണം കുറയുന്നു.
മരണം ഷര്‍മ്മിളയ്ക്കൊരു അന്ത്യമല്ല. ശാന്തിയുടെ സുഗന്ധം പരത്തിക്കൊണ്ട് ഞാന്‍ ലോകം മുഴുവന്‍ നിറയും എന്ന് അവള്‍ പറയുമ്പോള്‍ ജനാധിപത്യം സൂക്ഷിക്കാന്‍ പട്ടാപ്പകല്‍ നടക്കുന്ന നിയമാനുകൂല്യമുള്‍ള ഈ നരഹത്യാശ്രമത്തെെക്കുറിച്ചോര്‍ത്ത് അശാന്തമായേ പറ്റു നമ്മുടെ മനസ്സുകള്‍.

ചിത്രത്തിനു കടപ്പാട് http://manipurfreedom.org/
(കൂടുതൽ വിവരങ്ങളും ഈ സൈറ്റിൽ ലഭിക്കും)

അശാന്തിയുടെ തീരങ്ങളിലിരുന്നു കൊണ്ട് ശാന്തിയുടെ സുഗന്ധമാകുന്നതിനെക്കുറിച്ച് ഇറോം ഷര്‍മിള എഴുതിയതാണ് ഈ കവിത

Fragrance of Peace

When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world.

-lrom Sharmila

Thursday, April 16, 2009

മറക്കാതിരിക്കാന്‍


കാണാതെയല്ല

നന്ദിഗ്രാമിനെ, ഭീകരരെ കൂട്ടുപിടിക്കുന്ന അവസരവാദ രാഷ്റ്റ്രീയത്തെ

എങ്കില്‍ും മറക്കാന്‍ വയ്യ.

നാടിനു വേണ്ടി അടിയും ഇടിയും കൊണ്ട് സമത്വസുന്ദരരാഷ്റ്റ്രം സ്വപ്നം കണ്ടു മരിച്ച ചില പ്രിയപ്പെട്ടവരെ.
വാര്‍ദ്ധക്യം തലച്ചോറിനെ കാര്‍ന്നു തിന്നു സ്വന്തം മക്കളും ഭാര്യയും സ്മൃതിപഥത്തില്‍ നിന്നും മറയുമ്പോഴും ഓര്‍മ്മകള്‍ക്കു ചുവപ്പു നിറമായിരുന്ന ഒരച്ഛനെ

പേടിയാണ്‌ ,

1984-ഇല്‍ ദില്ലിയില്‍ സിഖ് വംശജരെ വേട്ടയാടിയവരെ.

2002-ഇല്‍ ഗുജറാത്തില്‍ ഇസ്ലാമുകളെ കൂട്ടക്കുരുതി ചെയ്തവരെ

ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ‌,
അവസാനഗണത്തില്‍ പെടുന്നവരെ തുരത്താന്‍-

പ്രതീക്ഷയോടെ, വാശിയോടെ...