Friday, June 27, 2008

ഒരു തിരുത്ത്.

ഞങ്ങളുടെ പ്രിയമുള്ള കെ എം സുധീഷിന്റെ പുസ്തകത്തെക്കുറിച്ചും സുധീഷിന്റെ അവസ്ഥയെകുറിച്ചും ഞാന്‍ എഴുതിയ പോസ്റ്റില്‍ സുധീഷിന്റെ അക്കൌണ്ട് നമ്പര്‍ ചിലരൊക്കെ കമന്റില്‍ ചോദിച്ചിരുന്നു. അവിടെ ഞാന്‍ പറഞ്ഞ അക്കൌണ്ട് നമ്പറായ 3038948919 (SBI - Perambra Branch)ല്‍ ഒരു അക്കം വിട്ടുപോയിരുന്നു. ശരിക്കും അത് 30389458919 (SBI - Perambra Branch) ആണ്. ഇങ്ങനെ ഒരു വലിയ തെറ്റുവന്നുപോയതില്‍ ഞാന്‍ എല്ലാവരൊടും മാപ്പു ചോദിക്കുന്നു. അതു ചൂണ്ടിക്കാണിച്ച കണ്ണൂസിനു പ്രത്യേകം നന്ദി. എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ്.

12 comments:

അചിന്ത്യ said...

ഞങ്ങളുടെ പ്രിയമുള്ള കെ എം സുധീഷിന്റെ പുസ്തകത്തെക്കുറിച്ചും സുധീഷിന്റെ അവസ്ഥയെകുറിച്ചും ഞാന്‍ എഴുതിയ പോസ്റ്റില്‍ സുധീഷിന്റെ അക്കൌണ്ട് നമ്പര്‍ ചിലരൊക്കെ കമന്റില്‍ ചോദിച്ചിരുന്നു. അവിടെ ഞാന്‍ പറഞ്ഞ അക്കൌണ്ട് നമ്പറായ 3038948919 (SBI - Perambra Branch)ല്‍ ഒരു അക്കം വിട്ടുപോയിരുന്നു. ശരിക്കും അത് 30389458919 (SBI - Perambra Branch) ആണ്. ഇങ്ങനെ ഒരു വലിയ തെറ്റുവന്നുപോയതില്‍ ഞാന്‍ എല്ലാവരൊടും മാപ്പു ചോദിക്കുന്നു. അതു ചൂണ്ടിക്കാണിച്ച കണ്ണൂസിനു പ്രത്യേകം നന്ദി. എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ്.

അഞ്ചല്‍ക്കാരന്‍ said...

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എങ്ങിനെ? ചികിത്സാ ചിലവുകള്‍ക്ക് പരിഹാരം ആയിട്ടുണ്ടോ?

anushka said...

പുസ്തകം എവിടെ കിട്ടും? ഡി.സി. യില്‍ കണ്ടില്ല.

Kiranz..!! said...

മുട്ടുകാലേ :)

അചിന്ത്യ said...

പ്രിയരേ ,

അവന്റെ ദേഹത്ത് ഒരു മുഴ കൂടി കണ്ടു. അതൊന്നെടുത്ത് നോക്കണം ന്ന് ഡോക്ക്റ്റർ പറഞ്ഞതനുസരിച്ച് ഇന്നലേയ്ക്കാണ് സർജറി വെച്ചിരുന്നത്.കുട്ടിക്ക് ജലദോഷോം പനീം പെട്ടെന്ന് തുടങ്ങ്യേതോണ്ട് തൽക്കാലം ഡിസ്ചാർജ് ചെയ്ത് വീട്ടിൽക്ക് കൊണ്ടന്നു.
പൈസകളും ചെക്കുകളും ഒക്കെ എത്തീർക്കുണൂട്ട്വോ. (കിയൺ...തല്ലണ്ടെടാ ഞാൻ നേരെയായിക്കോളാം. ആകെ രണ്ട് മുട്ടുകാലല്ലേള്ളൂ. വല്ല എട്ടുകാല്യോമറ്റെ ആയിരുന്നൂച്ചാ കൊഴപ്പല്ല്യേർന്നു)

രാജേഷ് ,ഇതിപ്പോ സാഹിത്യാക്കാദമീടെ ബുക്സ്റ്റോളിൽണ്ട്. വേറെ എവട്യാ കിട്ടാന്ന് അറീല്ല്യാ. അഡ്രസ്സ് തന്നാ ഞാനങ്ങട്ട് അയച്ച് തരാം.

എല്ലാർക്കും നന്ദി
സ്നേഹം
സമാധാ‍നം

വാളൂരാന്‍ said...

അചിന്ത്യാമ്മേ, ഞങ്ങള്‍ ദോഹയിലുള്ള കുറച്ച് പേര്‍ക്ക് സുധീഷിനെ സഹായിക്കാനാഗ്രഹമുണ്ട്, ചെറിയ രീതിയിലെങ്കിലും, പുസ്തകം വാങ്ങുന്നുണ്ട്, അതല്ലാതെയെന്തെങ്കിലും. ഇവിടെ വന്ന് വായിക്കാന്‍ വൈകിയതുകൊണ്ടാണ്, ക്ഷമിക്കണം, കുറെക്കാലമായി കാര്യമായ ബ്ലോഗിംഗ് ഇല്ലാത്തതിനാലാണ്.
http://www.flickr.com/groups/dohakoottam/

അചിന്ത്യ said...

പ്രിയരേ ,
സുധീഷ് എല്ലാവരോടും ഒരു സന്തൊഷ വാർത്ത അറിയിക്കാൻ പറഞ്ഞു- അവന്റെ കവിതകൾടെ ഓഡിയോ ആൽബം ഇറങ്ങാൻ പോണൂ . കവിതകൾ സംഗീതാത്മകമാവണോ, അവ പാടാനുള്ളവയാണോ എന്ന താത്വികപ്രശ്നങ്ങൾക്കുമപ്പുറം ഉള്ള ഒരു സ്നതൊഷം അവന്റെ ശബ്ദത്തിലും മനസ്സിലും ഈ ആൽബം ഉണ്ടാക്ക്ണ്ണ്ട്. നിങ്ങളോടൊക്കേം ആ സന്തോഷം പങ്കു വെക്കണം ന്ന് അവൻ ആഗ്രഹിക്കുണു.
ചികിത്സ നടന്നുകൊണ്ടിരിക്കുണു.
സ്നേഹം , സമാധാനം

മുസാഫിര്‍ said...

ടീ‍ച്ചറെ, സുധീഷിന്റ്റെ ഇപ്പോ‍ഴത്തെ അവ്വസ്ഥ എന്താണ് ?

ജെ പി വെട്ടിയാട്ടില്‍ said...

ആരാണീ സുധീഷ്
കമന്റുകളില്‍ നിന്നും ചെറിയ തോതില്‍ സുഖമില്ലാ എന്ന് അറിയൂന്നു... കൂടുതല്‍ അറിയാനാഗ്രഹിക്കുന്നു...
അദ്ദേഹത്തിന്റെ പുസ്തകം എവിടെ വാങ്ങാന്‍ കിട്ടും.
അറിയിക്കുമല്ലോ?
സസ്നേഹം
ജെ പി തൃശ്ശിവപേരൂര്‍.......

Achinthya said...

വാളൂരാനേ ,മുസാഫിര്‍ഭായ് ,
മെയില്‍ ഐ ഡി തന്നാ സുധീഷിന്റെ ഫോണ്‍ നംബര്‍ അയച്ച് തരാര്‍ന്നു.പറ്റ്യാ അവനോടു സംസാരിക്കൂ.

ജേ പി ,
‌ആരാണീ സുധീഷ്? അതെന്റെ ഒരു മോന്‍.
അവന്റെ "ചെറിയ തോതിലുള്ള" സുഖമില്ലായ്മയെക്കുറിച്ച് ഇവിടെ കൂടുതല്‍ - http://achinthyam.blogspot.com/2008/05/blog-post.html
നന്ദി

Sapna Anu B.George said...

അചിന്ത്യാ സുധീഷിന്റെ ബുക്ക് എവിടെ കിട്ടും വാങ്ങാന്‍?? ഇപ്പൊ എന്താ സ്ഥിതി സുധീഷിന്റെ അറിയിക്കുമാല്ലൊ??

അചിന്ത്യ said...

പ്രിയരേ,
സുധീഷിന്റെ കവിതകളുടെ മൂന്നാം സമാഹാരം "കല്ലുപ്പ്" ഈയിടെ റിലീസ് ചെയ്യുകയുണ്ടായി.
അവനു വയ്യ.ക്ഷീണൊക്കെ ഇത്തിരി കൂട്തലാണ്‌. ഇപ്പൊ ഒറ്റപ്പാലത്തുള്ള സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ആയുര്വേദ ചികില്‍സയിലാണവന്‍.
പക്ഷെ അവന്റെ മനസ്സ് ഇപ്പളും നല്ല ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ്‌.

കോഴിക്കോട് സര്വ്വകലാശാലയുടെ കീഴില്‍ ഗവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ സുധീഷ്.താരതമ്യസാഹിത്യപട്ഹനത്തിലഅണ്‌ അവന്റെ എമ്ഫില്‍.

പി ഹെച് ഡീ മുഴുവനാക്കാനുള്ള ആരോഗ്യമോ ആയുസ്സോ തനിക്കുണ്ടോ എന്ന ചൊദ്യം അവനെ അലട്ടുന്നുണ്ട് പലപ്പഴും. എന്നാലും ശ്രമിക്കാം എന്ന് കരുതുന്നു. എല്ലാവരോടേയും സ്നേഹവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാവുമെന്ന് അവന്‍ പ്രതീഷിക്കുണു.
ഉണ്ടാവുമല്ലോ
സ്നേഹം സമാധാനം