Thursday, April 16, 2009

മറക്കാതിരിക്കാന്‍


കാണാതെയല്ല

നന്ദിഗ്രാമിനെ, ഭീകരരെ കൂട്ടുപിടിക്കുന്ന അവസരവാദ രാഷ്റ്റ്രീയത്തെ

എങ്കില്‍ും മറക്കാന്‍ വയ്യ.

നാടിനു വേണ്ടി അടിയും ഇടിയും കൊണ്ട് സമത്വസുന്ദരരാഷ്റ്റ്രം സ്വപ്നം കണ്ടു മരിച്ച ചില പ്രിയപ്പെട്ടവരെ.
വാര്‍ദ്ധക്യം തലച്ചോറിനെ കാര്‍ന്നു തിന്നു സ്വന്തം മക്കളും ഭാര്യയും സ്മൃതിപഥത്തില്‍ നിന്നും മറയുമ്പോഴും ഓര്‍മ്മകള്‍ക്കു ചുവപ്പു നിറമായിരുന്ന ഒരച്ഛനെ

പേടിയാണ്‌ ,

1984-ഇല്‍ ദില്ലിയില്‍ സിഖ് വംശജരെ വേട്ടയാടിയവരെ.

2002-ഇല്‍ ഗുജറാത്തില്‍ ഇസ്ലാമുകളെ കൂട്ടക്കുരുതി ചെയ്തവരെ

ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ‌,
അവസാനഗണത്തില്‍ പെടുന്നവരെ തുരത്താന്‍-

പ്രതീക്ഷയോടെ, വാശിയോടെ...

12 comments:

അചിന്ത്യ said...

പേടിയാണ്‌ ,

ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ‌,

രാജ് said...

ഈച്ചരവാര്യരെ കുറിച്ച് പറഞ്ഞു മനസ്സിൽ തീകോരിയിട്ടു :(

കരുണാകരനും അയാൾ കൈയാളിയിരുന്ന അധികാരരാഷ്ട്രീയത്തിനേയും മനസ്സിലേറ്റം വെറുപ്പോടെ മാത്രമേ ഓർക്കുവാനും കഴിയുന്നുള്ളൂ.

എന്നാലും പഴയ കുറേ ഭീതികളുടെ പേരിൽ പുതിയ കാലത്തെ കളങ്കപ്പെട്ട ചുവപ്പിനെ ചുമക്കാൻ വയ്യ. ചുവപ്പിനെ പ്രണയിക്കുന്ന ഒരായിരം ഇങ്ക്വിലാബുകളുടെ ആവേശത്തിന്റെ മറവിൽ പുതിയ കരുണാകരന്മാർ ജനിക്കുന്നുണ്ടെന്ന ഭീതിയാണ്.

രാജ് said...

ഈച്ചരവാര്യരെ കുറിച്ച് പറഞ്ഞു മനസ്സിൽ തീകോരിയിട്ടു :(

കരുണാകരനും അയാൾ കൈയാളിയിരുന്ന അധികാരരാഷ്ട്രീയത്തിനേയും മനസ്സിലേറ്റം വെറുപ്പോടെ മാത്രമേ ഓർക്കുവാനും കഴിയുന്നുള്ളൂ.

എന്നാലും പഴയ കുറേ ഭീതികളുടെ പേരിൽ പുതിയ കാലത്തെ കളങ്കപ്പെട്ട ചുവപ്പിനെ ചുമക്കാൻ വയ്യ. ചുവപ്പിനെ പ്രണയിക്കുന്ന ഒരായിരം ഇങ്ക്വിലാബുകളുടെ ആവേശത്തിന്റെ മറവിൽ പുതിയ കരുണാകരന്മാർ ജനിക്കുന്നുണ്ടെന്ന ഭീതിയാണ്.

ജനശക്തി said...

അചിന്ത്യക്ക് അഭിവാദ്യങ്ങള്‍...

ഈച്ചരവാരിയര്‍മാരെ നമുക്ക് വേണം. വൈകാരികമായ വെറും പറച്ചിലിന്~‍. എന്നാല്‍ വിചാരപരമായി നമുക്ക് ഈച്ചരവാരിയര്‍മാരെ ഉണ്ടാക്കുന്ന പ്രസ്ഥാനങ്ങളെ തള്ളിപ്പറയാന്‍ വയ്യ. പഴയകാലത്തെ ഭീതി ഒരാളെ വിലയിരുത്തുന്നതിനു അളവുകോലല്ലെന്ന് മദനിക്കാര്യത്തില്‍ കേട്ടില്ലാരുന്നു. അന്ന് മദനിയുടെ ഭൂതവും ഭാവിയും ആയിരുന്നു വിലയിരുത്താനുള്ള അളവുകോല്‍. വര്‍ത്തമാനം ആര്‍ക്കും വേണ്ടായിരുന്നു..
:(

അചിന്ത്യ said...

ഈച്ചരവാരിയരോ? അല്ലല്ലോ സുഹൃത്തുക്കളേ. അദ്ദേഹത്തിന്റെ ദുഃഖത്തിന്മേല്‍ കയറി നിന്ന് പാര്‍‌‍ട്ടിക്ക് വോട്ട് ചോദിക്യേ?

ആ അച്ഛനല്ല ഇത്.

ഇത് അരിവാള്‍ത്തലയ്ക്കല്‍ കതിര്‍മണികള്‍ വിരിയുന്നത് സ്വപ്നം കണ്ട് ആ കാലത്തിനായി ചങ്കു പൊടിച്ച ഒരച്ഛന്‍.
പണ്ട് കൊണ്ട അടിയുടെയും ഇടിയുടെയും അമരത്തില്‍ ചതഞ്ഞ ശ്വാസകോശങ്ങളില്‍ കുടുങ്ങിയ വായുവിനെ പുറത്തുവലിച്ചുകൊണ്ടു വരാന്‍ ഏങ്ങി വലിഞ്ഞിരുന്ന എന്റെ അച്ഛനെയാണ്‌ ചെങ്കൊടി കണ്ടാല്‍ എനിക്കോര്‍മ്മ വരാറ്.

ഈ ഗണത്തില്പെട്ട കുറച്ചു മക്കളെങ്കിലും ഇവിടുണ്ട്- ദേവന്‍, കുമാര്‍, സാരംഗി എന്നിവര്‍ തീര്‍ച്ചയായും.


ചുവപ്പിന്റെ കളങ്കം? കളങ്കമില്ലാതിരുന്ന ഒരു ചുവപ്പിനെ നമ്മള്‍ ആദരിച്ചിരുന്നു എങ്കില്‍ ആ ചുവപ്പിനെ തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്വവും നമുക്കില്യേ?

അതോ എല്ലാം വൃത്തിയാക്കി ഒരു സമ്മാനപ്പൊതിയില്‍ പൊതിഞ്ഞ് ആരെങ്കിലും തന്നാല്‍ നമ്മള്‍ അതെടുത്ത് അനുഭവിച്ചോളാം, അല്ലെങ്കില്‍ അതു വരെ ചീഞ്ഞു നാറുന്ന നമ്മുടെ സൗധങ്ങളിലിരുന്ന് പുറംലോകത്തിനു നേരെ മൂക്കു ചുളിക്കാമെന്നൊ?

സഖാവു ജനശക്തി ഉദ്ദേശിച്ചതു മുഴുവന്‍ വ്യക്തമായി മനസ്സിലായില്യാട്ടോ.എന്റെ പിഴ.

ജനശക്തി said...

അചിന്ത്യ പറഞ്ഞതിനല്ലായിരുന്നു ആ കമന്റ്. തെറ്റിദ്ധരിപ്പിച്ചെങ്കില്‍ ക്ഷമ. മറ്റു ചില ചര്‍ച്ചകളുടെ കൂടി പശ്ചാത്തലത്തില്‍ ഇട്ട കമന്റ്.

കാശിയില്‍‌നിന്ന് കോശി::Koshi from Kashi said...

ക്ഷമിക്കണം, അചിന്ത്യ പറഞ്ഞുവരുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. ഒരു പാര്‍ട്ടി മോശമാണെന്നു നമുക്കു തോന്നുകയാണെങ്കില്‍ അതിന്റെ സ്ഥാനാര്‍ത്ഥികളെയെല്ലാം ജയിപ്പിച്ച് പ്രതികാരം ചെയ്യണമെന്നാണോ? "അവന്‍ എന്നെ ചവിട്ടിയപ്പോള്‍ ഞാന്‍ എന്റെ അടിനാഭികൊണ്ടു തടുത്തു. പിന്നെ എന്റെ കരണക്കുറ്റികൊണ്ട് അവന്റെ വലത്തേ കൈപ്പത്തി നോക്കി ഒന്നു കൊടുത്തു" എന്നൊക്കെ പറയുന്നതുമാതിരിയല്ലേ ഇത്? താങ്കളുടെ അച്ഛനോടും മറ്റുമുള്ള ബഹുമാനം മനസ്സിലാക്കാം. അവര്‍ പ്രവര്‍‌ത്തിച്ചിരുന്ന അതേ പാര്‍ട്ടി തന്നെ നമുക്കും വേണമെന്ന വാശി മാത്രം മനസ്സിലാകുന്നില്ല. അളിഞ്ഞും ചീഞ്ഞുമിരിക്കുന്ന ഒരു നേതൃത്വം നയിക്കുന്ന പാര്‍‌ട്ടി തെരഞ്ഞെടുപ്പുകാലത്ത് ഭാസുരഭാവി വാഗ്ദാനം ചെയ്തു രണ്ടു പോസ്റ്ററെഴുതിയാല്‍ നല്ലതാവുമോ? ഒക്ടോബര്‍ വിപ്ലവസമയത്ത് വിന്റര്‍ പാലസില്‍നിന്ന് ഇറങ്ങിപ്പോയ മെന്‍‌ഷെവിക്കുകളെയും മറ്റു പ്രതിനിധികളെയും "ചരിത്രത്തിന്റെ ചവറ്റുകൂടയില്‍ എറിയപ്പെടാന്‍ പോകുന്നവര്‍" എന്നു ട്രോട്‌സ്കി വിളിച്ചു. ഇന്നത്തെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും ഒരു ചവറ്റുകൂട ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയല്ലേ എന്നു ഞാന്‍ സന്ദേഹിക്കുന്നു. ആ ചുവപ്പിനെ എങ്ങനെ തിരിച്ചുപിടിക്കാമെന്നാണ്‌ താങ്കളുടെ മനസ്സിലുള്ളത് എന്നുകൂടി അറിഞ്ഞാല്‍ക്കൊള്ളാം.

Anonymous said...

കോശി,

ഉത്തരം അചിന്ത്യയുടെ ആദ്യത്തെ കമന്റില്‍ തന്നെ ഇല്ലേ മാഷേ ?

കാശിയില്‍‌നിന്ന് കോശി::Koshi from Kashi said...

തുളസി ഉദ്ദേശിക്കുന്നത് പാര്‍‌ട്ടി തിരിച്ചുപിടിക്കുന്നതിനെപ്പറ്റി അചിന്ത്യയിട്ട കമന്റാണെന്നു ഞാന്‍‌ അനുമാനിക്കുന്നു. അതിനെപ്പറ്റിയാണ്‌ ഞാന്‍ എന്റെ ആദ്യത്തെ കമന്റില്‍ ചോദിച്ചത്. എങ്ങനെയാണു പാര്‍‌ട്ടി തിരിച്ചുപിടിക്കേണ്ടത്? എന്തിനാണു പാര്‍‌ട്ടി തിരിച്ചുപിടിക്കേണ്ടത് എന്നായിരുന്നു എന്റെ ചോദ്യം. എനിക്കിഷ്ടമല്ലാത്ത ഒരു പാര്‍‌ട്ടിനേതൃത്വത്തെ തോല്പ്പിക്കാന്‍ പാര്‍‌ട്ടിമെമ്പറല്ലാത്ത എനിക്കറിയാവുന്ന ഏകവഴി ആ നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാര്‍‌ത്ഥികളെ തോല്‍‌പ്പിക്കുക എന്നതാണ്‌; കുറഞ്ഞപക്ഷം അന്ധമായി വോട്ടുചെയ്യാതെ, അവരില്‍ കഴിവുള്ളവര്‍‌ക്കു മാത്രം വോട്ടുചെയ്യുക എന്നതാണ്‌. ഇത്രയേ ഞാന്‍ പറയാനുദ്ദേശിച്ചുള്ളൂ.

അനിലന്‍ said...

കുറഞ്ഞപക്ഷം അന്ധമായി വോട്ടുചെയ്യാതെ, അവരില്‍ കഴിവുള്ളവര്‍‌ക്കു മാത്രം വോട്ടുചെയ്യുക എന്നതാണ്‌.
.....

അപ്പൊ... കോശിച്ചേട്ടാ
എന്താ ഈ കഴിവിന്റെ മാനദണ്ഡം? ചുവപ്പിലും പച്ചയിലും ത്രിവര്‍ണത്തിലും കാവിയിലും കഴിവുള്ളവരെയൊക്കെ ജയിപ്പിച്ച് അവര്‍ ഒരു പാര്‍ട്ടിയായി കോശിച്ചേട്ടന്‍ അതിന്റെ പ്രധാനമന്ത്രിയായി... അങ്ങനെയൊക്കെയാണോ?
.....
ഒരു പാര്‍ട്ടി മോശമാണെന്നു നമുക്കു തോന്നുകയാണെങ്കില്‍ അതിന്റെ സ്ഥാനാര്‍ത്ഥികളെയെല്ലാം ജയിപ്പിച്ച് പ്രതികാരം ചെയ്യണമെന്നാണോ?
.....
അപ്പൊ കോശിച്ചേട്ടാ
ഏതെങ്കിലുമൊരു നേതാവ് മോശക്കാരനാണെന്ന് തോന്നുന്നെങ്കില്‍, നാട് നേരിടുന്ന മത-ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുക്കുന്ന (ചെറുക്കുന്ന എന്നതിന് അടിവരയിട്ടിട്ടുണ്ട് ട്ടോ) ഒരു പാര്‍ട്ടിയിലെ എല്ലാവരേയും തോല്‍പ്പിച്ച് ദണ്ഡം തീര്‍ക്കണമെന്നാണോ?
ഉഗ്രന്‍ ലോജിക്കാണല്ലോ കോശിച്ചേട്ടന്റേത്

(പയ്യേ അനക്കും മനോരമയിലാണോ പുല്ല്?)

Jo said...

ഇപ്പഴാ കണ്ടേ ഈ പോസ്ട്. :-) 84 പോലെ, ഗുജറാത്ത് പോലെ, നന്ദിഗ്രാമും ആവര്‍ത്തിക്കപ്പെടാണ്ടിരിക്കണ്ടേ? അല്ലെങ്കില് മൂലമ്പള്ളി? ചെങ്ങറ? ഒടുവിലായി വര്‍ക്കലയില്‍ ശിവസേനയുമായി ചേര്‍ന്ന് ദളിതര്‍ക്കെതിരെയുള്ള ആക്രമണം?

ഇടത്‌പക്ഷം എന്നത്‌ ഒരു പക്ഷമല്ലേ? അതിന് പാര്‍ട്ടി വേണോ? മെമ്പര്‍ഷിപ്പ്‌ വേണോ? കേഡര്‍ഷിപ്പ് വേണോ? :-) ബിനായക് സെന്നിനെ പോലെ ചില മനുഷ്യസ്നേഹികളായ മനുഷ്യ ജീവികള് പോരെ? അച്ഛനോടൊന്ന് മനസ്സില് ചോദിച്ച് നോക്കൂ, പാര്‍ട്ടിയെ സ്നേഹിച്ചത് കൊണ്ടാണൊ, അതോ മനുഷ്യനെ സ്നേഹിച്ചത് കൊണ്ടാണോ ഇടത് പക്ഷ്ക്കാരന് ആയതെന്ന്. ആ പക്ഷ്ത്ത് നിലയുറപ്പിക്കാന്‍ പാര്‍ട്ടിയുടെ ബലം ആവശ്യമുണ്ടോയെന്ന്. :-)

Jeevan said...

ഇവിടെ ജനശക്തി എന്നാ സി.പി.എം ബ്ലോഗ്ഗര്‍ വരെ തെരഞ്ഞെടുപ്പിനെക്കുരിച്ചാണ് പറയുന്നത്..എന്നാണു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പില്‍ അധിഷ്ടിതമായ പാര്‍ട്ടി ആയത്.."ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കു ചേരുന്നത് അതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കിതരാനാണ്" എന്ന് പറഞ്ഞ ഇ.എം.എസ്സിന്റെ പിന്മുരക്കാരുടെ അവസ്ഥ ശോചനീയം !:(