Monday, November 2, 2009

ഇങ്ങനെ ഒരുവൾ, ഇപ്പോഴും..


ഇറോം ഷര്‍മിള ചാനുവിന്റേ ആരും കണ്ടിട്ടും കാണാത്ത നിരാഹാരസമരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടത് രണ്ടായിരത്തി ഏഴില്‍.
സത്യാഗ്രഹം തുടങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും ശര്‍മ്മിള ഇപ്പോഴും ന്യായം കാത്തിരിക്കുകയാണ്‌- ഭക്ഷണം കഴിക്കാതെ, എണ്ണ തേച്ചു കോതിയൊതുക്കാതെ കാറ്റത്ത് പാറിപ്പറക്കുന്ന മുടിയോടെ, കലങ്ങിയ കണ്ണുകളോടെ, കുലുങ്ങാത്ത വീര്യത്തോടെ. മണിപ്പൂരിലാകട്ടെ AFSPA തന്റെ പ്രകടനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഷര്‍മ്മിള്‍ലയുടെ ശരീരം തളരുമ്പോള്‍ ശക്തമാക്കപ്പെടുന്ന ഒന്നുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ വീര്യം.
പെണ്ണുടലുകള്‍ക്ക് കാവല്‍ പെണ്മനസ്സുകള്‍ തന്നെ എന്നേറ്റു പറയുന്ന അവര്‍ ഇന്ന് സംഘടിതരാണ്‌. മെയിര പെയ്ബിസ്, നാഗാ മദേര്‍സ് അസ്സോസിയേഷന്‍, കുകി വിമെന്‍സ് അസ്സോസിയേഷന്‍, ബോഡോ വിമെന്‍സ് ജസ്റ്റിസ് ഫോറം, ആസാം മഹിള സചേതന്‍ മഞ്ച് തുടങ്ങിയവ സ്വയരക്ഷക്കായി അവര്‍ ഒരുക്കുന്ന കൂട്ടായ്മകളാണ്‌.
ഇതില്‍ നിന്നും കൂടുതല്‍ പേര്‍ ബലാല്‍സംഗം ചെയ്യപ്പെടാം, എൻ‌കൌണ്ടർ കില്ലിംഗില്‍ നിശ്ചലരാക്കപ്പെടാം. പക്ഷെ ഇവരെ ഇനിയും നിശ്ശബ്ദരാക്കാന്‍ അധികാരചിഹ്നങ്ങള്‍ക്കാവില്ല.

ഇന്റര്‍നെറ്റില്‍ സര്‍ക്യുലേറ്റ് ചെയ്യപ്പെടുന്ന പല ഫോർ‌വേഡുകളില്‍ ഒന്നായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നമ്മെ ഞെട്ടിച്ചത് ഇമ്ഫാലിലെ തിരക്കുള്ള ഒരു പൊതുസ്ഥലത്ത് പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ ചോങ്ഖാം സന്‍ജിത് എന്ന ചെറുപ്പക്കാരനെ മണിപ്പൂരിന്റെ റാപ്പിഡ് ആക്ഷന്‍ പോലിസ് സംഘം പച്ചയ്ക്ക് വെടി വെച്ചിടുന്ന "എങ്കൗണ്ടര്‍ കില്ലിംഗിന്റെ" രംഗങ്ങളാണ്‌.

ലോക ജനത ഒരു സിനിമാരംഗം പോലെ കണ്ടു തള്ളിയോ ഈ ദൃശ്യങ്ങളെ?
ഭരണകൂടം അടിച്ചേല്പ്പിക്കുന്ന AFSPA തങ്ങളുടെ മണ്ണില്‍ നിന്നും പിന്വലിക്കണമെന്ന ആവശ്യങ്ങള്‍ ഉയരവേ ആഭ്യന്തര മന്ത്രി പി ചിദംബരം ഈ ആവശ്യം പുനഃപരിശൊധിക്കാമെന്ന് ഏറ്റിരിക്കുകയാണ്‌. എന്നു വെച്ചാലെന്താണ്‌?

ഷര്‍മ്മിളയുടെ ദേഹത്ത് ഇനി ദ്രവിക്കാന്‍ ബാക്കിയുള്‍ല എല്ലുകളുടെ എണ്ണം കുറയുന്നു.
മരണം ഷര്‍മ്മിളയ്ക്കൊരു അന്ത്യമല്ല. ശാന്തിയുടെ സുഗന്ധം പരത്തിക്കൊണ്ട് ഞാന്‍ ലോകം മുഴുവന്‍ നിറയും എന്ന് അവള്‍ പറയുമ്പോള്‍ ജനാധിപത്യം സൂക്ഷിക്കാന്‍ പട്ടാപ്പകല്‍ നടക്കുന്ന നിയമാനുകൂല്യമുള്‍ള ഈ നരഹത്യാശ്രമത്തെെക്കുറിച്ചോര്‍ത്ത് അശാന്തമായേ പറ്റു നമ്മുടെ മനസ്സുകള്‍.

ചിത്രത്തിനു കടപ്പാട് http://manipurfreedom.org/
(കൂടുതൽ വിവരങ്ങളും ഈ സൈറ്റിൽ ലഭിക്കും)

അശാന്തിയുടെ തീരങ്ങളിലിരുന്നു കൊണ്ട് ശാന്തിയുടെ സുഗന്ധമാകുന്നതിനെക്കുറിച്ച് ഇറോം ഷര്‍മിള എഴുതിയതാണ് ഈ കവിത

Fragrance of Peace

When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world.

-lrom Sharmila

13 comments:

അചിന്ത്യ said...

"ഇങ്ങനെ ഒരുവൾ, ഇപ്പോഴും.."

Kumar Neelakantan © said...

ഇനി 2011 ഇൽ പോസ്റ്റിടുമ്പോഴും അവൾ അങ്ങിനെ കിടക്കും ആ പ്രശ്നവും,
ട്യൂബിലൂടെ ജീവൻ നിലനിർത്തി.

Rajeeve Chelanat said...

അതെ. എല്ലാരും കണ്ടിട്ടും ആരാലും കാണപ്പെടാതെ കഴിയുകയാണ് അവര്‍. ഒറ്റയാള്‍ പട്ടാളം. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം സമരങ്ങള്‍ വിജയം കാണുകതന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുക.

ഇറോം ഷര്‍മ്മിളക്കും, നീതിക്കു വേണ്ടി പൊരുതുന്നവര്‍ക്കും, അവരെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്കും,

അഭിവാദ്യങ്ങളോടെ

ramachandran said...

അഭിവാദ്യങ്ങൾ

cALviN::കാല്‍‌വിന്‍ said...

കൂടെയുണ്ട്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി അചിന്ത്യാ..
ആശംസകള്‍

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ സാമൂഹ്യ മനസ്സാക്ഷിക്ക് ഒരു ഓഫീസുപോലുമില്ലാത്തത് കഷ്ടം തന്നെ.
ഇതിപ്പോള്‍ എത്ര പ്രാവശ്യം അനുസ്മരണ പോസ്റ്റിട്ട് ആവര്‍ത്തിക്കേണ്ടിവരും ?
ജന മനസ്സാക്ഷി ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തുകൊണ്ടിരിക്കയാണ്.കണ്ണുകെട്ടി ചെവി കൂര്‍പ്പിച്ച് പലഹാരങ്ങള്‍ കൊറിച്ചുകൊണ്ട്.
സമൂഹത്തില്‍ അത്ഭുതപ്രവര്‍ത്തനമായി ഒരു മാറ്റം വന്നിരുന്നെങ്കില്‍ എന്നാശിച്ചുകൊണ്ട്...
ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന ജനങ്ങളുള്ള വലിയൊരു രാജ്യമായതുകൊണ്ട് എന്തു കാര്യം!

ഇട്ടിമാളു said...

ഓരോ തവണ ഇവരെ കുറിച്ച് വായിക്കുമ്പോഴും അത്ഭുതം, ഇപ്പൊഴും ജീവിച്ചിരിക്കുന്നല്ലൊ എന്ന്..

അതിനേക്കാളേറെ വേദന..

കണ്ണന്‍... said...

ഒരു തവണ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ആര്‍ട്ടിക്കിളിലാണ് ഇവരെപ്പറ്റി ആദ്യമായി വായിച്ചത്. 2 ആഴ്ച മുന്‍പ് ഒരു വാരാന്ത്യപ്പതിപ്പിലും വായിച്ചു.

ആദ്യം മനസ്സില്‍ വന്നത് “ബ്രിട്ടീഷുകാര്‍ എത്ര ഭേദമായിരിന്നു” എന്നാണ്. അല്ലെങ്കില്‍ ഗാന്ധിജിയ്ക്കും ഒരുപക്ഷെ ഈ ഗതി വരില്ലായിരുന്നില്ലേ?

nandana said...

ഇറോം ഷര്‍മ്മിളക്കും.... നീതിക്കു വേണ്ടി പൊരുതുന്നവര്‍ക്കും... അവരെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്കും....
nandana

Odiyan said...

nicely said

ദീപുപ്രദീപ്‌ said...

നല്ല പോസ്റ്റ്‌ ,അറിഞ്ഞിരിക്കെണ്ടാതായിട്ടുള്ള ഒരുപാട് വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. പിന്നെ ബ്ലോഗിന്റെയും , ഓരോ പോസ്റ്റിന്റെയും ഇമെജിനെക്കുറിച്ചും എടുത്തുപറയേണ്ടത് തന്നെ .ആ ചിത്രങ്ങള്‍ എല്ലാം തന്നെ സംസാരിക്കുന്നതായി തോന്നുന്നു .

ചെറിയ ചില അക്ഷര തെറ്റുകള്‍ ഉണ്ട്. തിരുത്തിയാല്‍ നന്നായിരിക്കും .ആശംസകള്‍

Jeevan said...

സത്യാഗ്രഹ സമരം പരാജയപ്പെട്ട ഒരു സമരമുരയാണ് എന്നുകൂടിയല്ലേ ഇപ്പോള്‍ മനസ്സിലാക്കേണ്ടത്..